
കൊച്ചി: രാജ്യത്തെ മുൻനിര ഫാഷൻ ഡിസൈൻ പഠന കേന്ദ്രമായ ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, കൊച്ചി സംഘടിപ്പിക്കുന്ന ജെഡി ഡിസൈൻ അവാർഡ് - 2025 ജൂലൈ 30 ന് ചിറ്റിലപ്പിള്ളി സ്ക്വയറിൽ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും.
കൊച്ചി ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ഫാഷൻ, ഇൻ്റീരിയർ ഡിസൈനർമാരൊരുക്കുന്ന വിസ്മയകരമായ ഇൻ്റീരിയർ, ഫാഷൻ എക്സിബിഷനോടെയാണ് പരിപാടികൾ ആരംഭിക്കുക.
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ഫാഷൻ ഷോയിൽ ഡിസൈൻ വൈവിധ്യവും, നൂതന സൃഷ്ടികളുമായി മുൻനിര മോഡലുകൾ റാംപിലെത്തും.
ഡിസൈനർ പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, പ്രമുഖ ഫാഷൻ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
മികച്ച ഡിസൈനർ, മികച്ച ആശയം, മികച്ച പ്രകടനം, ഏറ്റവും നൂതനമായ ശേഖരം, മികച്ച ജൂറി ചോയ്സ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽ മത്സരവും അവാർഡ് ദാനവും നടക്കും.
അക്കാദമി ഓഫ് ഡിസൈൻ ആൻ്റ് മാനേജ്മെന്റ് (ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർ), ചിറ്റിലപ്പിള്ളി സ്ക്വയർ (വേദി പാർട്ണർ), വിനു ഫോട്ടോഗ്രാഫി, ഷഫീനാസ്, ജൂഡ് ഫെലിക്സ് (ഷോ ഡയറക്ടർ), ഇവന്റ്സ് ഫാക്ടറി, ഇൻവാലെസ്കോ ക്രിയേഷൻസ്, എഫ്രാറ്റ ട്രൂ സൊല്യൂഷൻസ്, ഫ്ലൈറ്റ് ഡീൽ 4U എന്നിവരുൾപ്പെടെയുള്ള പങ്കാളികൾ ഈ വർഷത്തെ അവാർഡ് നിശയെ പിന്തുണയ്ക്കുന്നുണ്ട്.
യുവ ഡിസൈനർമാർക്ക് ശ്രദ്ധ നേടാനും, വ്യവസായ പ്രമുഖരുമായി ബിസിനസ്സ് നെറ്റ്വർക്ക് ചെയ്യാനും അവരുടെ കരിയർ കെട്ടിപ്പടുക്കാനുമുള്ള മികച്ച അവസരമാണ് ജെ.ഡി ഡിസൈൻ അവാർഡുകളെന്ന് കൊച്ചിയിലെ ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു.
ഡിസൈനർമാരും നിർമ്മിത ബുദ്ധിയും (ആർട്ടിഫിഷൽ ഇൻ്റലിജൻസ്) ഒത്തുചേർന്ന് പുതിയ ഫാഷൻ യുഗം ആരംഭിച്ചു കഴിഞ്ഞു. ട്രെൻഡ് പ്രവചനം, എ.ഐ ഉപയോഗപ്പെടുത്തി മെറ്റീരിയൽ തിരഞ്ഞെടുക്കൽ, പാറ്റേൺ സൃഷ്ടിക്കൽ, മാർക്കറ്റിങ്ങ് എന്നിവ വിസ്മയകരമായും കാര്യക്ഷമമായും നടത്താൻ പുതിയ തലമുറ സജ്ജമാണെന്ന് സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു.
എ.ഐ. വന്നതോടെ ഡിസൈനിങ്ങ് പ്രക്രിയയുടെ കൂടുതൽ ക്രിയാത്മകവും തന്ത്രപരവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവ ഡിസൈനർമാർക്ക് ഇന്ന് സാധിക്കുന്നത് വലിയ നേട്ടമാണെന്ന് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാൽ പറഞ്ഞു.
ജെഡി ഇൻസ്റ്റിറ്റ്യൂട്ട് കൊച്ചി ഡയറക്ടർ സാന്ദ്ര ആഗ്നസ് ഡിസൂസ, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാൽ,
അക്കാദമി ഓഫ് ഡിസൈൻ ആൻ്റ് മാനേജ്മെന്റ് ട്രസ്റ്റി അനു ആന്റണി; സെന്റർ ഹെഡ് മനീഷ ആർ; അഡ്മിൻ മാനേജർ രാഹുൽ ജയൻ; അക്കാദമിക് ഹെഡ് വിവേക്; എച്ച്ഒഡി രേഷ്മ കണ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google








